Skip to main content

ട്രെയിനി ലാബ് ടെക്നീഷ്യൻ താൽക്കാലിക നിയമനം

 

ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ കളക്ഷൻ ലബോറട്ടറിയിൽ  താൽക്കാലികമായി ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു . എച്ച് ഡി.എസിന് കീഴിൽ ഒരു വർഷത്തേക്കാണ് നിയമനം.
യോഗ്യത : ഗവൺമെൻറ് അംഗീകൃത ഡിഎംഎൽടി,  ബി എസ് സി എം എൽ ടി,  കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ . പ്രായം: 35 വയസ്സിൽ താഴെ. സ്റ്റെ പെന്റ് : 10000 രൂപ.
താല്പര്യമുള്ളവർ യോഗ്യത ,വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ 
ജൂൺ 5 രാവിലെ 10 30 ന് എത്തിച്ചേരുക .  ഫോൺ നമ്പർ : 0484  -2754000

date