Skip to main content

പരിശീലന പരിപാടി 

 

 കേരള സർക്കാർ സ്ഥാപനമായ സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്), സൗരോര്‍ജ്ജ സാങ്കേതികവിദ്യയിൽ പരിശീലകരാകാൻ താല്പര്യപ്പെടുന്നവർക്കായി അഞ്ചുദിവസം ദൈര്‍ഘ്യമുള്ള ഒരു പരിശീലന പരിപാടി  ജൂൺ 19 മുതൽ 23  വരെ തിരുവനന്തപുരത്തു നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ  സി-ഡിറ്റ് വെബ്സൈറ്റിൽ www.cdit.org നിന്ന് ലഭ്യമാണ്. താത്പര്യമുള്ളവർ ജൂൺ 15ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9895788233.

date