Skip to main content

മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം  ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി   സെന്ററിൽ  നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്‌സ് 2023 ജൂൺ ബാച്ചിലെ  ഒഴിവുള്ള   സീറ്റികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനിഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്.  പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി  www.keralamediaacademy.org യിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.  കൂടുതൽ വിവരങ്ങൾക്ക്:  0484-2422275, 8281360360 (കോഴ്സ് കോ-ഓർഡിനേറ്റർ). 

പി.എൻ.എക്‌സ്. 2413/2023

 

date