Skip to main content

നടൻ ഹരീഷ് പേങ്ങന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

നടൻ ഹരീഷ് പേങ്ങന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.  പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേതാവായിരുന്നു ഹരീഷ് പേങ്ങൻ. ചെറുതെങ്കിലും അദ്ദേഹം അവതരിപ്പിച്ച പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പി.എൻ.എക്‌സ്. 2422/2023

date