Skip to main content

സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ചതിന് സബ്സിഡിക്കായി അപേക്ഷിക്കാം

സ്വന്തമായി സ്കൂട്ടർ വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ചലന പരിമിതി നേരിടുന്ന ഭിന്നശേഷിക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്ക് വിധേയമായി 15,000 രൂപവരെ സബ്സിഡി നൽകുന്നു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹനം വാങ്ങിയതിന്റെയും സൈഡ് വീൽ ഘടിപ്പിച്ചതിന്റെയും ബിൽ, വരുമാന സർട്ടിഫിക്കറ്റ്, ആർ.സി ബുക്ക്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ 1, 2 പേജുകൾ, ലൈസൻസ്/ലേണേഴ്സ് ലൈസൻസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 12  എന്ന വിലാസത്തിൽ എത്തിക്കണം.

        കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ വികലാംഗ ക്ഷേമ കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്സിഡിയോ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറോ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 വൈകിട്ട് അഞ്ചുവരെ. അപേക്ഷ ഫോം www.hpwc.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2347768, 9497281896.

പി.എൻ.എക്‌സ്. 2424/2023

date