Skip to main content

ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും

ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും സമയബന്ധിതമായി യൂസര്‍ ഫീസ് പിരിച്ചെടുക്കാനും കലക്ടര്‍ അഫ്‌സാന പാര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപെട്ട് ഹരിതകര്‍മ സേനയുടെ യൂസര്‍ ഫീസ് കളക്ഷന്‍ 40 ശതമാനത്തില്‍ കുറവുള്ള തദ്ദേശ സ്ഥാപനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈക്കോടതി അമികസ് ക്യുരീ പ്രതിനിധിയായി ഡി എല്‍ എസ് എ സെക്രട്ടറി ഇന്‍ ചാര്‍ജ് ജിഷ മുകുന്ദന്‍, ഡി എല്‍ എസ് എ മുന്‍ സെക്രട്ടറി അഞ്ജു മീര ബിര്‍ള, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി സജു, പരവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി ശ്രീജ, തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാദേവി, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുദീപ്, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, മണ്‍ട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജേക്കബ്, പത്തനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ഷാജഹാന്‍, ജനപ്രതിനിധികള്‍ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date