Skip to main content

അപേക്ഷ ക്ഷണിച്ചു

ദൃശ്യ മാധ്യമരംഗത്തെ  തൊഴിലധിഷ്ഠിത കോഴ്സുകൾക്ക്  സി -ഡിറ്റിൽ  അപേക്ഷ ക്ഷണിച്ചു.  മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ആറു മാസത്തെ ഡിപ്ലോമ കോഴ്സുകൾക്കും ജൂൺ 25  വരെ അപേക്ഷിക്കാം.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ് , സർട്ടിഫിക്കറ്റ് കോഴ്സ്  ഇൻ വീഡിയോഗ്രഫി , സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോ എഡിറ്റിംഗ്.,ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി, എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓരോ കോഴ്‌സുകൾക്കും 20 സീറ്റുകൾ വീതമാണുള്ളത്. വിശദവിവരങ്ങൾക്ക്  www.mediastudies.cdit.org എന്ന വെബ്സൈറ്റ്  സന്ദർശിക്കുക.കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് സി-ഡിറ്റിൻറെ തന്നെ വീഡിയോ കമ്മ്യൂണിക്കേഷൻ ഡിവിഷനിൽ താൽക്കാലിക അവസരങ്ങൾ ലഭ്യമാകും. ഫോൺ 9895788155/8597720167.

date