Skip to main content

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ മൂഴൂർ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. എം.പി ഫണ്ടിൽ നിന്നും മൂന്നരലക്ഷം രൂപ ചെലവഴിച്ചാണ് കിളിയൻകുന്ന് അംബേദ്ക്കർ കോളനി പ്രദേശത്ത് സ്ട്രീറ്റ് ലൈനും ലൈറ്റും സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെന്നി വടക്കേടം, മാത്തുക്കുട്ടി ഞാറുകുളം, സിന്ധു അനിൽകുമാർ, കെ.കെ.രഘു , ജീന ജോയി, മൂഴൂർ പള്ളി വികാരി ഫാദർ മാത്യു കാലായിൽ എന്നിവർ പങ്കെടുത്തു.

date