Skip to main content

സി-ഡിറ്റിൽ അപേക്ഷിക്കാം

കോട്ടയം: ദൃശ്യ മാധ്യമരംഗത്തു നിരവധി തൊഴിലുകൾ പ്രദാനം ചെയ്യുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾക്ക്  സി -ഡിറ്റിൽ  അപേക്ഷ ക്ഷണിച്ചു.  മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ആറു മാസത്തെ ഡിപ്ലോമ കോഴ്സുകൾക്കും ജൂൺ 25  വരെ അപേക്ഷിക്കാം.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ്  ഇൻ വീഡിയോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി, എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.  ഓരോ കോഴ്‌സുകൾക്കും 20 സീറ്റുകൾ വീതം  ഉണ്ട്. വിശദവിവരത്തിന്  www.mediastudies.cdit.org എന്ന വെബ്സൈറ്റിലോ 9895788155/8597720167 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

date