Skip to main content

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴീൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ പട്ടികജാതി/ പട്ടികവർഗ്ഗക്കാരായ യുവജനങ്ങൾക്കായി ഒരു വർഷം ദൈർഘ്യമുള്ള ഓഫീസ് ഓട്ടോമേഷൻ അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ് അസിസ്റ്റന്റ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. പ്രായം: ജൂലൈ ഒന്നിന് 18-35നും ഇടയിൽ. യോഗ്യത: പ്ലസ്ടു. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, വരുമാനം, ജാതി, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, എംപ്ലോയ്മെൻറ് കാർഡ് എന്നിവയുടെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂൺ 24 നകം കോട്ടയത്തെ കെൽട്രോൺ നോളഡ്ജ് സെൻറിൽ എത്തണം. ഫോൺ: 0481-2304031, 0471-2332113, 9747243668.

date