Skip to main content

മാന്നാർ സബ് ട്രഷറി ഉദ്ഘാടനം ഇന്ന്

 മാന്നാർ സബ് ട്രഷറിയുടെ ഉദ്ഘാടനം ഇന്ന് (30) രാവിലെ പത്തിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യസാന്നിധ്യമാകും. ട്രഷറി ഡയറക്ടർ വി. സാജൻ റിപ്പോർട്ട് അവതരിപ്പിക്കും. 

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ജി. ആതിര,  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി കെ പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബി കെ പ്രസാദ് ശാലിനി രഘുനാഥ്, സലിം പടിപ്പുരക്കൽ, വത്സല ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി ബാലകൃഷ്ണൻ, ട്രഷറി ഡപ്യൂട്ടി ഡയറക്ടർ കെ.പി വിജുമോൻ തുടങ്ങിയവർ പങ്കെടുക്കും.

date