Skip to main content

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ പൂർത്തികരിച്ചവരുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ ജൂൺ ഒന്നിന് (കാറ്റഗറി 1,2), ജൂൺ രണ്ടിന് (കാറ്റഗറി 3,4) മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും വിതരണം ചെയ്യും. പരീക്ഷാർഥികൾ ഹാൾടിക്കറ്റിന്റെ പകർപ്പുമായി എത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റണം. ഫോൺ: 0483 2734826.

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ കെ-ടെറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് ജൂൺ ഒന്ന് മുതൽ വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിതരണം ചെയ്യും. സർട്ടിഫിക്കറ്റ് വന്നവരുടെ പട്ടിക http://deowandur.blogspot.com/  എന്ന ബ്ലോഗിൽ ലഭ്യമാണ്. പരീക്ഷാർഥികൾ അസ്സൽ ഹാൾടിക്കറ്റുമായി വന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റണം.

date