Skip to main content

പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു

 എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ/ സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടിയ ഒ.ബി.സി./ഒ.ഇ.സി./ഒ.ബി.സി.(എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികൾക്കായി എറണാകുളം കാക്കനാട് പോലീസ് സ്റ്റേഷന് സമീപമുള്ള സംസ്ഥാന ഹൗസിങ്ങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ 2023 -24 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം.  അപേക്ഷ മേഖലാ ആഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 12. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in, www.egrantz.kerala.gov.inഎന്നീ വെബ് സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. ഫോൺ - എറണാകുളം മേഖലാ ആഫീസ് -  0484 - 2983130

date