Skip to main content
അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

 

മുക്കം നഗരസഭാതല അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി ടി ബാബു കല്ലുരുട്ടി അങ്കണവാടിയിൽ നിർവഹിച്ചു. വാർഡ് കൗൺസിലർ വേണു കല്ലുരുട്ടി അധ്യക്ഷത വഹിച്ചു.

വർണ്ണശബളമായ ചടങ്ങിൽ നഗരസഭയിലെ നൂറുകണക്കിന് കുട്ടികൾ
അങ്കണവാടികളിൽ പ്രവേശനം നേടി. കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ഐ സി ഡി എസ് സൂപ്പർവൈസർ റീജ, എ ഡി എസ് ചെയർമാൻ കമറുന്നിസ,
അങ്കണവാടി വർക്കർ റെജീന എന്നിവർ സംസാരിച്ചു.

date