Skip to main content

ലോക പുകയില വിരുദ്ധ ദിനം: ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

 

ലോക പുകയില വിരുദ്ധ ദിനത്തോടാനുബന്ധിച്ച് നാളെ(മെയ് 31) രാവിലെ 10. 30 മണിക്ക് ബീച്ച് ആശുപത്രിയിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി ഉദ്ഘാടനം നിർവഹിക്കും. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സച്ചിൻ ബാബു കെ. എം അധ്യക്ഷത വഹിക്കും. ആർ.എം.ഒ ഡോ. ശ്രീജിത്ത്‌ സി.ബി സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ എൻ.ടി.സി.പി നോഡൽ ഓഫീസറും  പൾമൊണളജിസ്റ്റുമായ ഡോ. വിപിൻ വർക്കി ലോക പുകയില വിരുദ്ധ ദിനാചരണ സന്ദേശം നൽകും. പുകയിലവിരുദ്ധ സന്ദേശമടങ്ങുന്ന പ്രശസ്തരായ ആളുകളുടെ വീഡിയോ പ്രദർശിപ്പിക്കും.

date