Skip to main content

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് അംഗങ്ങളുടെ മക്കൾക്ക് 2023-24 അദ്ധ്യയന വർഷത്തെ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ വരെയും, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾക്കും സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 

അപേക്ഷാഫാറം ഓഫീസിൽ നിന്നും നേരിട്ടും peedika.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്.

അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐ ഡി കാർഡ്, ബാങ്ക് അക്കൌണ്ട്, ആധാർ കാർഡ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയത്, വിദ്യാർത്ഥിയുടെ എസ് എസ് എൽ സി മാർക്ക് ലിസ്റ്റ്, അനുബന്ധ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് 0487-2364866.

date