Skip to main content

സീനിയർ മാനേജർ ഒഴിവ്

കോട്ടയം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (സിവിൽ എഞ്ചിനീയറിംഗ് ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. ശമ്പളം 55350 -101400. സിവിൽ എഞ്ചിനീയറിംഗ് ബിരുദവും 7 വർഷത്തെ തൊഴിൽ പരിചയവുമുള്ള 45 വയസ്സിൽ താഴെയുള്ള (ഇളവുകൾ അനുവദനീയം) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 10നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്.

date