Skip to main content

അധ്യാപകർക്ക് പരിശീലനം നൽകി

 

 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ മെഡിക്കൽഓഫീസിന്റെയും നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലയിലെ 

അധ്യാപകർക്ക് നയന വൈകല്യമുള്ള കുട്ടികളെകണ്ടെത്തുന്നതിന് പരിശീലനം നൽകി. നിലമ്പൂർ ഉപജില്ലയിലെ 98 വിദ്യാലയങ്ങളിലെ ഓരോഅധ്യാപകർക്കും ബി.ആർ.സി യിലെ 24 സ്പെഷ്യൽഎഡ്യൂക്കേറ്റർ മാർക്കുമാണ് പരിശീലനം നൽകിയത്. നിലമ്പൂർ ബി.പി.സി എം.മനോജ് കുമാർ  ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒപ്റ്റോമെട്രിസ്റ്റ് ഫിനു ആമിന പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ബി.ആർ.സി ട്രെയിനർ എ.ജയൻ  സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ എ.ജി നന്ദിയും പറഞ്ഞു. ഡയറ്റ് സീനിയർ ഫാക്കൽറ്റി ഡോ.ബാബു വർഗീസ് സംസാരിച്ചു.

date