Skip to main content

കരാർ നിയമനം

 

 ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ സി.എസ്. എം. എൽ  (കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്) ഫണ്ട് ഉപയോഗിച്ച്
 ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസ വേതനം പതിനായിരം രൂപ. നിയമന കാലാവധി : ആറ് മാസം .   

യോഗ്യത : ബി.എസ് സി / എം.എസ്. സി./ ഡിപ്ലോമ/ബി.ടെക്. / ബി സി എ / എം സി എ ( ഇലക്ട്രോണിക്സ് , കംപ്യൂട്ടർ സയൻസ്, ഐടി) ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങ്

എറണാകുളം ജില്ലക്കാർക്ക് മുൻഗണന. ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം തീയതിക്കകം പൂരിപ്പിച്ചയക്കേണ്ടതാണ്.
 Link: https://forms.gle/1N1qq9dqDq36QEGZA .

ഓഗസ്റ്റ് 14 ന് നടത്തുന്ന ഇന്റർവ്യൂവിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സമയവും സ്ഥലവും അറിയിക്കുന്നതാണ്.

date