Skip to main content

വടക്കാഞ്ചേരി  നഗരസഭയുടെ എസ് പി സി ദിനാഘോഷം 

സ്റ്റുഡൻസ് പോലീസ് കേഡറ്റ് പതിനാലാമത് വാർഷികം ആഘോഷമാക്കി വടക്കാഞ്ചേരി നഗരസഭ. കേരളവർമ്മ വായനശാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ അച്ചടക്ക ബോധവും സാമൂഹ്യപ്രതിബന്ധതയും സേവന സന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്നാണ് സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കുന്നത്. 

ജി ജി എച്ച് എസ് വടക്കാഞ്ചേരി, ജി ബി എച്ച് എസ് എസ്  വടക്കാഞ്ചേരി, ജി എം ആർ എസ് വടക്കാഞ്ചേരി, സർവോദയം വി എച്ച് എസ് എസ് ആര്യംപാടം എന്നീ  സ്കൂളുകൾ സംയുക്തമായാണ്  സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനം  ആഘോഷിച്ചത്. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ അധ്യക്ഷയായി. എസ് പി എസ് പ്രോജക്ട്  ഓഫീസർ പി വാഹിദ് മുഖ്യാഥിതിയായി പങ്കെടുത്തു. കുന്നംകുളം എസിപി സി ആർ സന്തോഷ് മഖ്യപ്രഭാഷണം നടത്തി.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി വി മുഹമ്മദ് ബഷീർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ എം ജമീലാബീ, കൗൺസിലർമാരായ എസ് എ എ ആസാദ്, ജിൻസി ജോയ്സൺ, വടക്കാഞ്ചേരി ജിജി എച്ച് എസ് പിടിഎ പ്രസിഡണ്ട് വി എ സുരേഷ്, വടക്കാഞ്ചേരി ജി എം ആർ എസ് എസ് പിടിഎ പ്രസിഡണ്ട് സി ആർ പുഷ്പലത, വടക്കാഞ്ചേരി ജിബിഎച്ച്എസ്എസ് എസ് പിടിഎ പ്രസിഡണ്ട് സി ആർ നിഷാദ്, വടക്കാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫീസർ ടി കെ നിതീഷ്, വടക്കാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണ കുമാർ, വടക്കാഞ്ചേരി ജി ബി എച്ച് എസ് എസ് പ്രധാനാധ്യാപിക കെ എം  സീമ, വടക്കാഞ്ചേരി ജി എം ആർ എസ് പ്രധാനാധ്യാപകൻ വി വിനോദ്, വടക്കാഞ്ചേരി ജി ജി എച്ച് എസ് പ്രധാനാധ്യാപിക കെ കെ സുമ, ആര്യംപാടം സർവ്വോദയം വി എച്ച് എസ് എസ് പ്രധാനാധ്യാപിക എം  രമണി, സെബി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
തുടർന്ന് കേഡറ്റുകളുടെ കലാപരിപാടികൾ അരങ്ങേറി.

date