Skip to main content

ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കൾക്കായി ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കി വരുന്നു.
റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കൾക്ക് ഈ ആനുകൂല്യം കൈപറ്റി വായ്പ കുടിശ്ശിക തീർപ്പാക്കാനും വായ്പ കണക്ക് അവസാനിപ്പിക്കാനും അവസരമുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൃശ്ശൂർ ജില്ലാ മാനേജർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ചെമ്പൂക്കാവിലുള്ള ജില്ലാ ഓഫീസുമായി ബന്ധപെടാവുന്നതാണ്. ഫോൺ: 0487 2331556, 9400068508.

date