Skip to main content

ഹാർട്ട് ബീറ്റ്സ് : പ്രഥമ  ശുശ്രൂഷ പരിശീലനത്തിനു  ജില്ലയിൽ തുടക്കം

ലയൺസ് ക്ലബ്‌ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ  ഹാർട്ട് ബീറ്റ്സ് എന്ന പേരിൽ ആരംഭിക്കുന്ന പ്രഥമ  ശുശ്രൂഷ പരിശീലനം  ജില്ലയിൽ ആരംഭിച്ചു. അമൃത ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന  പരിശീലന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും പ്രഥമ ശുശ്രൂഷ പരിശീലനം നൽകി.

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ എല്ലാ പഞ്ചായത്തിലും പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. അമൃത ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലെ അംഗങ്ങളാണ് പരിശീലന ക്ലാസ്സുകൾ നയിക്കുന്നത്. ആദ്യ ഘട്ടത്തിൽ 20 പഞ്ചായത്തിലെ 100 ഓളം അംഗങ്ങൾക്കാണ് പരിശീലനം നൽകുക. 

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്‌ ഇന്റർനാഷണലിന്റെ ജില്ലാ ഗവർണർ ഡോ. ബീന രവികുമാർ അധ്യക്ഷത വഹിച്ചു. അമൃത ഹോസ്പിറ്റൽ അടിയന്തര വിഭാഗം ഡോ. ജെറിൻ വർഗീസ് പരിശീലന ക്ലാസ്സ്‌ നയിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സനിത റഹീം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ റാണിക്കുട്ടി ജോർജ്, കെ. ജി. ഡോണോ, പ്രൊജക്റ്റ്‌ ഡയറക്ടർ സി. ജി. ശ്രീകുമാർ, സെക്രട്ടറി ഇൻചാർജ് ജോബി തോമസ്, വിവിധ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date