Skip to main content

മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബയോമെട്രിക് മസ്റ്ററിംഗ്

 

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ 2023 ഓഗസ്റ്റ് 31-നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തികരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താവുന്നതാണ്. എന്നാൽ മസ്റ്ററിംഗ് നടത്തുന്ന മാസം മുതൽക്കുള്ള പെൻഷൻ മാത്രമേ ലഭിക്കുകയുള്ളൂ. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ഫോൺ നമ്പർ: 0495 2966577.

date