സംരംഭകത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
വ്യവസായ വകുപ്പിന്റെയും കൊറ്റങ്കര ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംരംഭകത്വ പൊതുബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊറ്റങ്കര പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് ദേവദാസ് ഉദ്ഘാടനം ചെയ്തു. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളെക്കുറിച്ചും ബാങ്ക് വായ്പ്പ സൗകര്യങ്ങളെക്കുറിച്ചും, ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ മനസ്സിലാക്കി അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ചുമാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അര്ജുനന് പിള്ള അധ്യക്ഷനായി. ഉപജില്ലാ വ്യവസായ ഓഫീസര്‍ ആര് എസ് അന്‍ജിത്ത്, വ്യവസായ വികസന ഓഫീസര്‍മാരായ ജയസാഗര്‍, ശംഭു സുരേഷ്, കാനറ ബാങ്ക് മാനേജര്‍ എം എസ് ഷീല, മുഖത്തല ബ്ലോക്ക് എഫ് എല്‍ സി എച്ച് നസറുദ്ദീന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബി ഷിബു, സി ഡി എസ് ചെയര്‍പേഴ്സണ്‍ എന്‍ ശാരദ, മുഖത്തല ബ്ലോക്ക് അംഗം സതീശന്, ഗ്രാമപഞ്ചായത്ത് അംഗം സജിമോള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments