Skip to main content

ഓണം ഖാദി മേള ഉദ്ഘാടനം ഓഗസ്റ്റ് 5

ഓണം ഖാദി മേള 2023ന്റെ ജില്ലാതല ഉദ്ഘാടനം  ആഗസ്റ്റ് 5 രാവിലെ 11.30ന് ജില്ലാ ഖാദി ഗ്രാമവ്യവസായ അങ്കണത്തില്‍ എം നൗഷാദ് എം എല്‍ എ നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ കെ സവാദ് ആദ്യ വില്പന നടത്തും. കോട്ടണ്‍, സില്‍ക്ക്, തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെയും പോളിസ്റ്റര്‍, വൂളന്‍ തുണിത്തരങ്ങള്‍ക്ക് 20 ശതമാനവും റിബേറ്റ് ഉണ്ടായിരിക്കും.

 

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ബാങ്ക്, സഹകരണ, പൊതുമേഖല ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത ക്രെഡിറ്റ് സൗകര്യം ഉണ്ടാക്കും. കരുനാഗപ്പള്ളി പുള്ളിമാന്‍ ജങ്ഷനില്‍ സ്പെഷ്യല്‍ മേള സജ്ജമാക്കിയിട്ടുണ്ട്. ഫോണ്‍ 7306869223, കെ ജി എസ് കൊല്ലം കര്‍ബല (0474 2742587), കെ ജി എസ് കൊട്ടാരക്കര എല്‍ ഐ സി ബില്‍ഡിങ് (0474 2650631), മൊബൈല്‍ സെയില്‍സ് വാന്‍ (9895101332).

date