Skip to main content

ഭട്ട് റോഡ് ബീച്ച് പാർക്ക് ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം നാളെ

 

ജില്ലയിലെ ഭട്ട് റോഡ് ബീച്ച് പാർക്കിൽ നിർമ്മാണം പൂർത്തികരിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 4 )   ഉച്ചക്ക് 12 മണിക്ക്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 

ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനങ്ങളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന 'വേൾഡ് ക്ലാസ്സ് ടോയ്ലറ്റ് ബ്ലോക്ക് 'പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.

മേയർ ഡോ. ബീന ഫിലിപ്പ്, എം.കെ. രാഘവൻ എംപി, ജില്ലാ കലക്ടർ എ ഗീത എന്നിവർ മുഖ്യാതിഥികളാവും. ടൂറിസം വകുപ്പ് ഡയറക്ടർ പി.ബി. നൂഹ് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ് നന്ദിയും പറയും.

date