Skip to main content

അറിയിപ്പുകൾ 

 

അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ വിവിധ കോഴ്‌സുകള്‍ക്ക് ഓൺലൈനായി (www.lbscentre.kerala.gov.in) അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി. ജി. ഡി. സി. എ); പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) ഡി.സി.എ.(എസ്), എസ്. എസ്. എല്‍.സി യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍(ഡിസിഎ), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നിവയാണ് കോഴ്‌സുകള്‍. കൂടുതൽ വിവരങ്ങള്‍ക്ക് : 0495 2720250, 9745208363, 9895488303.

  

ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു

മലപ്പുറം വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയം ഉള്ളവർക്കും, അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണന ലഭിക്കുന്നതാണ്.  യോഗ്യരായ അപേക്ഷകർ, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30ന് അഭിമുഖത്തിൽ ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0483 2944441

 

സ്പോട്ട് അഡ്മിഷൻ

മലാപ്പറമ്പിലെ ഗവ: വനിതാ പോളിടെക്നിക് കോളേജിലെ 2023-24 അധ്യയന വർഷത്തെ രണ്ടാം വർഷ ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി മുഖേന അപേക്ഷിച്ചവരിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്ലസ് ടു/വി.എച്ച്.എസ്.സി/ഐ.ടി.ഐ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥിനികൾക്ക് ആഗസ്റ്റ് നാലിന് രാവിലെ 9.30 മുതൽ 10.30 വരെ പേര് രജിസ്റ്റർ ചെയ്ത് പ്രവേശന നടപടികളിൽ പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾ അസൽ സർട്ടിഫിക്കറ്റുകൾ, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച്) എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റർ ചെയ്യുകയും അഡ്മിഷൻ എടുക്കേണ്ടതുമാണ്. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് പുതിയതായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2370714

date