Skip to main content

അറിയിപ്പുകൾ 

 

 കീം 2023 - അലോട്ട്മെന്റ് ലഭിച്ചവർ ഹാജരാകണം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ കീം (KEAM) 2023 - എം ബി ബി എസിന് അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തിയ്യതികളിൽ രാവിലെ 10 മണിക്ക് രക്ഷിതാവിനൊപ്പം ഒറിജിനൽ രേഖകൾ സഹിതം മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള ലക്ച്ചർ തിയറ്റർ കോംപ്ലക്സിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. റാങ്ക് ഒന്നു മുതൽ 300 വരെയുള്ളവർ ആഗസ്റ്റ് 5, റാങ്ക് 301 മുതൽ 800 വരെ ആഗസ്റ്റ് 6, റാങ്ക് 800-ന് മുകളിലുള്ളവർ ആഗസ്റ്റ് 7 തിയ്യതികളിലാണ് ഹാജരാകേണ്ടത്. വിശദവിവരങ്ങൾക്ക്:  https://www.govtmedicalcollegekozhikode.ac.in/news എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9048946476, 9497752340.

 

പശു വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പശു വളർത്തൽ പരിശീലനം ആഗസ്റ്റ് ഒമ്പതിന് രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ നടക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

 

വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു 

കോഴിക്കോട് കോർപ്പറേഷന്റെ വാർഷിക പദ്ധതി 2023-24 ൽ ഉൾപ്പെടുത്തി ഡിഗ്രി, പി.ജി, പോളിടെക്നിക്, ഐ.ടി.ഐ. ബി.ടെക് എം.ബി.ബി.എസ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരായ പട്ടിക ജാതി വിഭാഗ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി, വരുമാനം, 2023-24 അധ്യയന വർഷം പഠിക്കുന്ന വിദ്യർത്ഥിയാണെന്ന് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്, ആധാർ പകർപ്പുകൾ, രണ്ട് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 15 നകം അപേക്ഷ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. കേരളത്തിന് പുറത്ത് അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. മുൻവർഷം സ്കോളർഷിപ്പ് വാങ്ങി പഠനം തുടരുന്നവർ 2023-24 വർഷത്തെ ബോണോഫൈഡ് സർട്ടിഫിക്കറ്റ് ആഗസ്റ്റ് 25നകം ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8547630149, 9526679624

date