Skip to main content

കുന്നുമ്മൽ വോളിബോൾ അക്കാദമി : പ്രവൃത്തി ഉദ്ഘാടനം നാളെ

 

കുന്നുമ്മൽ വോളിബോൾ അക്കാദമിക്ക് സർക്കാർ അനുവദിച്ച ഒരുകോടി രൂപയുടെ വികസന പ്രവൃത്തിയുടെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 4)  ഉച്ചക്ക് രണ്ട് മണിക്ക് കുന്നുമ്മൽ പഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടിൽ നടക്കും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും.

സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. കെ അജയകുമാർ പദ്ധതി വിശദീകരിക്കും. വോളിബോൾ അക്കാദമി സെക്രട്ടറിയും മുൻ എം എൽ എയുമായ കെ.കെ ലതിക, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, സ്‌പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജയചന്ദ്രൻ എന്നിവർ സംബന്ധിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക കായിക രംഗത്തെ വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 

കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇന്റർക്ലബ്ബ് വോളിബോൾ ചാമ്പ്യൻഷിപ്പിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വട്ടോളിയിൽ വാങ്ങിയ ഒരേക്കർ സ്ഥലത്താണ് സംസ്ഥാന സർക്കാർ അനുവദിച്ച ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക. ദേശീയ- അന്തർദേശീയ വോളിബോൾ മത്സരങ്ങൾക്കായി നിരവധി കായിക താരങ്ങളെ സംഭാവന നൽകിയ കുന്നുമ്മൽ വോളി അക്കാദമി 13 വർഷം മുമ്പായിരുന്നു സ്ഥാപിച്ചത്.

date