Skip to main content

ജല ജീവൻ മിഷൻ പ്രവൃത്തി പുരോഗതി അവലോകന യോഗം ചേർന്നു

 

ജല ജീവൻ മിഷൻ പ്രവൃത്തി പുരോഗതി അവലോകന യോഗം സബ് കലക്ടർ വി ചെൽസാസിനിയുടെ അധ്യക്ഷതയിൽ   ചേർന്നു.  ജൽ ജീവൻ മിഷൻ പ്രകാരം ജില്ലയിൽ ഇതുവരെ 1,00, 553 കുടിവെള്ള കണക്ഷനുകൾ നൽകിയതായി അവലോകന യോ​ഗത്തിൽ വിശദീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗനിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. 

ചാത്തമംഗലം പഞ്ചായത്തിലെ താന്നികോട്ടുമലയിലേക്കുള്ള വഴി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ യോ​ഗത്തിൽ നൽകി. കൂടാതെ അനുമതി ലഭ്യമാക്കേണ്ട റോഡുകളുടെ വിവരങ്ങളും പ്രൊജക്റ്റ് ഡിവിഷൻ എസ്‌സിക്യൂട്ടീവ് എഞ്ചിനീയർ വിശദീകരിച്ചു. സബ് കലക്ടറുടെ ചേംബറിൽ ചേർന്ന യോ​ഗത്തിൽ റവന്യു ഉദ്യോഗസ്ഥർ, കേരള ജല അതോറിറ്റി എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു.

date