Skip to main content

ഖാദി ഓണം മേള  2023' ന് നാളെ തുടക്കം 

 

ഈ വർഷത്തെ ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ആഗസ്റ്റ് 4)  വൈകിട്ട് 5 മണിക്ക് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. 

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷത വഹിക്കും. ആദ്യവില്പനയും, സമ്മാനകൂപ്പൺ വിതരണവും ജില്ലാ കലക്ടർ എ.ഗീത നിർവ്വഹിക്കും. ജനപ്രതിനിധികൾ, വിവിധ സർവ്വീസ് സംഘടന പ്രതിനിധികൾ, ഖാദിബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും

date