Skip to main content

സഞ്ചാരികളേ ഇതിലേ... മലബാർ റിവർ ഫെസ്റ്റിവലിന് നാളെ തുടക്കം; മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും

 

മലബാറിന്റെ മലയോര മേഖലയുടെ ഉത്സവമായ ഒൻപതാമത് മലബാർ റിവർ ഫെസ്റ്റിവലിന് നാളെ (ആഗസ്റ്റ് 4 ) തുടക്കം. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് നാളെ  രാവിലെ 10 മണിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ  ഉദ്ഘാടനം ചെയ്യും. പുലിക്കയത്താണ് പ്രധാന മത്സരങ്ങൾ നടക്കുക. വിനോദസഞ്ചാര വകുപ്പ്, ജില്ലാപഞ്ചായത്ത്, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകൾ, ഡി ടി പി സി, സ്പോൺസർമാർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഇന്ത്യൻ കയാക്കിങ്‌ ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവയുമായി ചേർന്ന്‌ മലയോര മേഖലയിലെ ടൂറിസം സാധ്യതകളുടെ വികസനം ലക്ഷ്യമിട്ടാണ്‌ കയാക്കിങ്ങ് മത്സരങ്ങൾ നടത്തുന്നത്.

ആഗസ്റ്റ് ആറിന് വൈകുന്നേരം 4.30 ന് ഇലന്തുകടവിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 1.65 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കയാക്കിങ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവലിന്റെ ഭാഗമായി ആഗസ്റ്റ് നാലിന് വൈകീട്ട് 6 മണിക്ക് പുലിക്കയത്ത് കനൽ ഫോക് മ്യൂസിക് ബാൻഡിന്റെ നാടൻ പാട്ടുകളും ആഗസ്റ്റ് ആറിന് വൈകീട്ട്  6 മണിക്ക് പുല്ലൂരാംപാറയിൽ തിറയാട്ടം നാടൻ പാട്ട്  മേളയും അരങ്ങേറും.

date