Skip to main content

മലബാർ റിവർ ഫെസ്റ്റിവൽ: മലനാടിന് ആവേശമായി പട്ടം പറത്തൽ 

 

കോടഞ്ചേരി പുലിക്കയത്ത് നാളെ (ആഗസ്റ്റ് 4 ) ആരംഭിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്  മുന്നോടിയായി പൂവാറംതോട് നടന്ന പട്ടം പറത്തൽ മലനാടിന് ആവേശമായി. വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിലായിരുന്നു  പട്ടം പറത്തൽ സംഘടിപ്പിച്ചത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പട്ടം പറത്തി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ജെറീന റോയ് അധ്യക്ഷത വഹിച്ചു. മലയോര മേഖലയുടെ ടൂറിസം സാധ്യതകൾ കൂടുതൽ വികസിപ്പിക്കാൻ ഉദ്ദേശിച്ചാണ് പട്ടം പറത്തൽ ഉത്സവം സംഘടിപ്പിച്ചത്.

പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ വി എസ് രവി, വാർഡ് മെമ്പർമാരായ എത്സമ്മ ജോർജ്ജ്, ബിന്ദു ജയൻ, വൺ ഇന്ത്യ കൈറ്റ് ടീം ലീഡർ അബ്ദുള്ള മാളിയേക്കൽ, മലബാർ റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗം അജു എമ്മാനുവൽ, പൂവാറംതോട് റിസോർട്ട് അസോസിയേഷൻ പ്രസിഡന്റ് കെ.എം. മോഹനൻ, തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

date