Skip to main content

അപേക്ഷ ക്ഷണിച്ചു

കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ഭാഗമായ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ നടത്തുന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവധി ദിവസങ്ങളിലാവും ക്ലാസുകൾ. https://app.srcc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9961323247

date