Skip to main content
സ്വാതന്ത്ര്യസമര സേനാനി ആറന്മുള പരമൂട്ടില്‍ വീട്ടില്‍ ടി. എന്‍. പദ്മനാഭപിള്ളയുടെ ഭാര്യ ഗൗരിയമ്മ വനജാക്ഷിയമ്മയെ (96) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദരിക്കുന്നു.

ആസാദി കാ അമൃത് മഹോത്സവം: വനജാക്ഷിയമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു

സ്വാതന്ത്ര്യസമര സേനാനി ആറന്മുള പരമൂട്ടില്‍ വീട്ടില്‍ ടി. എന്‍. പദ്മനാഭപിള്ളയുടെ ഭാര്യ ഗൗരിയമ്മ വനജാക്ഷിയമ്മയെ (96) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദരിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരസേനാനികളെയും  അവരുടെ ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങുകള്‍ സംസ്ഥാന വ്യാപകമായി നടന്നു വരുന്നു.
ഇതിന്റെ ഭാഗമായാണ് കോഴഞ്ചേരി താലൂക്കില്‍ ആറന്മുള പരമൂട്ടില്‍ വീട്ടിലെത്തി വനജാക്ഷിയമ്മയെ മൊമെന്റോയും പൊന്നാടയും നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചത്. പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിച്ചിട്ടുള്ളത്.
സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പത്മനാഭ പിള്ള. ചെങ്ങന്നൂര്‍ സ്വദേശിയായിരുന്ന അദ്ദേഹം കല്ലിശേരി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സമരമുഖത്തേയ്ക്ക് എത്തുന്നത്. 2000 ഫെബ്രുവരി അഞ്ചിന് അദ്ദേഹം അന്തരിച്ചു. ഭാര്യ വനജാക്ഷിയമ്മ ഇപ്പൊള്‍ മകള്‍ ഉഷക്കും കുടുംബത്തിനുമൊപ്പം മല്ലപ്പുഴശേരി പഞ്ചായത്തിലാണ് താമസിക്കുന്നത്. കോഴഞ്ചേരി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. ആശ, മല്ലപ്പുഴശേരി അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ എ. ഷിബിലി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
   
 

date