Skip to main content

ഗ്രാമീണ വായനശാലകളുടെ പുനരുദ്ധാരണത്തിനൊരുങ്ങി ജില്ലാ പഞ്ചായത്ത്

കോട്ടയം: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ഗ്രാമീണ വായനശാലകളുടെ പുനരുദ്ധാരണത്തിനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനു കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ വായനശാലകളിലാണ് 25 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നത്. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ  ത്രിവേണി പബ്ലിക് ലൈബ്രറിക്ക് അഞ്ച് ലക്ഷവും പാറത്തോട് പഞ്ചായത്തിലെ ചോറ്റി പബ്ലിക് ലൈബ്രറിക്ക് അഞ്ച് ലക്ഷവും ചിറ്റടി പബ്ലിക് ലൈബ്രറിക്ക് 15 ലക്ഷവുമാണ് പുനരുദ്ധാരണത്തിനായി നൽകുന്നത്.
നാടിന്റെ വികസനത്തിന് ലൈബ്രറികളുടെ വികസനം അത്യന്താപേക്ഷിതമാണെന്നും അതിനാലാണ് പുനരുദ്ധാരണം നടപ്പാക്കുന്നതെന്നും
മറ്റ് ഗ്രന്ഥശാലകളുടെ പുനരുദ്ധാരണത്തിനായി അടുത്ത സാമ്പത്തിക വർഷത്തിൽ ഫണ്ട് ലഭ്യമാക്കുമെന്നും ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ പറഞ്ഞു.

 

date