ഓണം ഖാദിമേള 2023 ജില്ലാതല ഉദ്ഘാടനം നാളെ
കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് നാല്) രാവിലെ 11.30 നടക്കും. ചങ്ങനാശേരി റവന്യു ടവർ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഖാദി ബോർഡംഗം കെ. എസ്. രമേഷ് ബാബു അധ്യക്ഷത വഹിക്കും. ചങ്ങനാശേരി നഗരസഭ ആക്ടിംഗ് ചെയർമാൻ ബെന്നി ജോസഫ് ആദ്യവിൽപ്പന നിർവഹിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ സമ്മാനകൂപ്പൺ ഉദ്ഘാടനം നടത്തും. ഖാദി ബോർഡംഗം സാജൻ തൊടുകയിൽ ഡിസൈൻ വസ്ത്രങ്ങളുടെ ലോഞ്ചിംഗ് നടത്തും. തഹസിൽദാർ ടി. ഐ വിജയസേനൻ മുഖ്യപ്രഭാഷണം നടത്തും. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഡയറക്ടർ പി.എൻ. മേരി വെർജിൻ, പ്രോജക്ട് ഡയറക്ടർ ധന്യ ദാമോദരൻ, നഗരസഭാംഗം ബീനാ ജോബി, വിവിധ സംഘടനാ പ്രതിനിധികളായ സതീഷ് ജോർജ്, കെ.ഡി. അനുരാഗ്, എ.കെ. ഷാജി, കെ.വൈ. ഷാജി, തോമസ് ജോൺ, സനീഷ് ഓവേലിൽ, കെ.വി. അനിൽകുമാർ, ശശിധരൻ നായർ, എ. അനിത, ചങ്ങനാശേരി ചാസ് ജനറൽ മാനേജർ ജോൺ സഖറിയാസ് എന്നിവർ പങ്കെടുക്കും.
- Log in to post comments