Skip to main content

ഡിസൈൻ ക്ഷണിച്ചു

ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയിൽ ഹരിതകേരളം മിഷനുവേണ്ടി ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് ഏജൻസികളിൽ നിന്നും ഡിസൈനുകൾ ക്ഷണിച്ചു. ഒരു ഏജൻസിയ്ക്ക് ഒന്നിലധികം ഡിസൈനുകൾ നൽകാം. വിനോദസഞ്ചാര വകുപ്പ് നിഷ്‌കർഷിക്കുന്ന നിബന്ധനകൾക്കനുസരിച്ച് ഹരിതകേരളം മിഷൻ നടത്തി വരുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ളതാകണം ഡിസൈനുകൾ. ഡിസൈൻ ആശയം സംബന്ധിച്ച കുറിപ്പും ചെലവാകുന്ന തുക സംബന്ധിച്ച കുറിപ്പും ഒപ്പം നൽകണം. അവസാന തീയതി ഓഗസ്റ്റ് 8അയയ്ക്കേണ്ട വിലാസം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർനവകേരളം കർമപദ്ധതിഹരിതകേരളം മിഷൻഉപ്പളം റോഡ്സ്റ്റാച്യുതിരുവനന്തപുരം-1. ഇമെയിൽ: navakeralamgok@gmail.com.

പി.എൻ.എക്‌സ്3656/2023

date