ലാപ്പ്ടോപ്പും പുസ്തകങ്ങളും വിതരണം ചെയ്തു
ആലപ്പുഴ: പുറക്കാട് പഞ്ചായത്തിന്റെ 2022- 23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് ലാപ്പ്ടോപ്പ്, സ്കൂളുകളിലേക്ക് പാചകത്തിന് ആവശ്യമായ പാത്രങ്ങള്‍, ഗ്രന്ഥശാലകള്‍ക്ക് പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്തു. എച്ച്. സലാം എം.എല്‍.എ. വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
17 ലക്ഷം രൂപ ചെലവില്‍ കടലോര മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 34 ലാപ്ടോപ്പുകളും എസ്.സി. വിഭാഗം കുട്ടികള്‍ക്ക് 10 ലാപ്പ്ടോപ്പുകളുമാണ് നല്‍കിയത്. 1.25 ലക്ഷം രൂപ ചെലവില്‍ നാല് ഗ്രന്ഥശാലകള്‍ക്ക് പുസ്തകങ്ങളും ഒരുലക്ഷം രൂപ ചെലവില്‍ നാല് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പാചകത്തിനാവശ്യമായ പാത്രങ്ങളുമുള്‍പ്പടെ ആകെ 19.25 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവ ലഭ്യമാക്കിയത്.
പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എ.എസ്. സുദര്ശനന് അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം പി. അഞ്ജു, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ കെ. രാജീവന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്. ഉണ്ണി, ശ്രീജ സുഭാഷ്, പഞ്ചായത്തംഗങ്ങളായ ജി. സുഭാഷ് കുമാര്‍, അമ്മിണി വിജയന്, ഇ. ഫാസില്‍, സെക്രട്ടറി ബി. ഇന്ദു, പുറക്കാട് ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ സജി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments