Skip to main content

നെഹ്‌റു ട്രോഫി നിറച്ചാർത്ത് മത്സരങ്ങൾ ഇന്ന്

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാർഥികൾക്കായി നടത്തുന്ന 'നിറച്ചാർത്ത്' മത്സരങ്ങൾ ഇന്ന് (ഓഗസ്റ്റ് അഞ്ചിന്,ശനിയാഴ്ച) രാവിലെ 9.30ന് ആലപ്പുഴ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടനം പി.പി.ചിത്തരജ്ഞൻ എം.എൽ.എ നിർവഹിക്കും. ജില്ല കളക്ടർ ഹരിത വി.കുമാർ, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ,  നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ നസീർ പുന്നയ്ക്കൽ, കൗൺസിലർമാരായ അഡ്വ.റിഗോ രാജു, സിമി ഷാഫി ഖാൻ, സ്‌കൂൾ മാനേജർ സിസ്റ്റർ ഫിലോ  തുടങ്ങിയവർ പങ്കെടുക്കും.   

എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്ക് കളറിംഗ് മത്സരവും യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോൺ, പേസ്റ്റൽസ്, ജലച്ചായം, പോസ്റ്റർ കളർ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയിൽ പെയിന്റ് ഉപയോഗിക്കാൻ പാടില്ല. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.
 
കളറിംഗ് മത്സരത്തിൽ ജില്ലയിലെ എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. നിറം നൽകാനുള്ള രേഖാചിത്രം സംഘാടകർ നൽകും. മറ്റ് സാമഗ്രികൾ മത്സരാർഥികൾ കൊണ്ടുവരണം. ഒന്നര മണിക്കൂറാണ് മത്സര സമയം. ചിത്രരചന (പെയിന്റിംഗ്) മത്സരത്തിൽ ജില്ലയിലെ യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മറ്റ് സാമഗ്രികൾ മത്സരാർഥികൾ കൊണ്ടുവരണം. രണ്ടു മണിക്കൂറാണ് മത്സരസമയം. സമ്മാനം സ്വീകരിക്കാനെത്തുമ്പോൾ വിദ്യാർത്ഥിയാണെന്നുള്ള സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രമോ ഐഡന്റിറ്റി കാർഡോ ഹാജരാക്കണം. ഫോൺ: 0477-2251349.

date