Skip to main content

മെഡിക്കൽ കോളേജിൽ ഐസൊലേഷൻ യൂണിറ്റ് ആരംഭിച്ചു

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ യൂണിറ്റ് ആരംഭിച്ചു. ഇതുവഴി വിവിധ വിഭാഗങ്ങളിൽ കർശനമായ ഐസൊലേഷൻ ആവശ്യമായ രോഗികളെ അതത് വിഭാഗത്തിന്റെ കീഴിൽ ഐസൊലേഷൻ നൽകി ചികിത്സ ലഭ്യമാക്കാനാകും.

നേരത്തെ ജില്ലയിലെ കോവിഡ് കോവിഡ് ഐ. സി. യു സംവിധാനമായിരുന്നു ഈ യൂണിറ്റിൽ ഒരുക്കിയിരുന്നത്.
ഈ യൂണിറ്റിലേക് ആവശ്യമായ ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ്‌ എന്നിവരുടെ സേവനം ലഭ്യമാക്കും.
ഗുരുതര പകർച്ചവ്യാധികൾ ഉള്ള രോഗികളെ ചികിത്സിക്കാനും അവർക്ക് ആവശ്യമായ ശുശ്രുഷകൾ നൽകാനും ഈ യൂണിറ്റിൽ സാധിക്കും.

 ഐസൊലേഷൻ യൂണിറ്റിലേക്കുള്ള അഡ്മിഷൻ മെഡിക്കൽ കോളേജ് കൺ‌ട്രോൾ റൂം മുഖേനയാണ് നടത്തപ്പെടുക. 
 

date