Skip to main content

എയ്ഡ്സ് അവബോധം ഉണര്‍ത്താന്‍ കലാകായിക മത്സരങ്ങള്‍

വിദ്യാര്‍ഥികള്‍ക്കിടയില്‍ എയ്ഡ്‌സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് പന്ത്രണ്ടിന് അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ഐടിഐ, പോളിടെക്നിക്ക്, ആര്‍ട്ട്സ് ആന്റ് സയന്‍സ് , പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 17 നും 25 നുമിടയില്‍ പ്രായമുള്ള  വിദ്യാര്‍ത്ഥികള്‍ക്കായി നാടകം, റീല്‍സ്, മാരത്തോണ്‍ എന്നീ ഇനങ്ങളിലാണ് മത്സരം. നാടകത്തിനും മാരത്തോണിനും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 8000, 5000, 3000 രൂപയും, റീല്‍സിന് 1000, 750, 500 രൂപയും ക്യാഷ് പ്രൈസ് ഉണ്ട്. നാടകം, മാരത്തോണ്‍ എന്നിവയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര്, വയസ്സ്, പഠിക്കുന്ന കോഴ്‌സ്, സ്ഥാപനത്തിന്റെ പേര്, പങ്കെടുക്കുന്ന ഇനം, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം covidiecnhmdmotvm@gmail.com എന്ന മെയിലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സമയ പരിധി ഓഗസ്റ്റ് അഞ്ചിന്  വൈകുന്നേരം നാല് വരെ. റീല്‍ മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പരമാവധി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍  മേല്‍ പറഞ്ഞ ഇ-മെയിലില്‍ അയയ്ക്കാം. സമയ പരിധി ഓഗസ്റ്റ് ഏഴിന് വൈകുന്നേരം നാല് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447857424, 9847123248, 9567795075 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

date