Skip to main content

മലബാർ റിവർ ഫെസ്റ്റിവലിൽ മാറ്റുരച്ച്‌ താരങ്ങൾ

 

ആർത്തിരമ്പിയെത്തുന്ന മലവെള്ള പാച്ചിലിൽ ആത്മവിശ്വാസത്തിന്റെ പങ്കായവുമായി വേഗത കൊണ്ട് ഇതിഹാസം തീർത്ത 23 വയസ്സുകാരൻ ഇന്ത്യയുടെ അമിത് താപ്പ മൂന്നാമത് മലബാർ റിവർ ഫെസ്റ്റിലെ വേഗ രാജാവായി. അമേരിക്കയുടെ വനിതാ യുവ താരം 20 വയസ്സുകാരി ഇവാ ക്രിസ്റ്റിൻസണാണ്  വേഗറാണി. 

പുരുഷൻമാരുടെ എക്സ്ട്രീം സ്ലാലോം പ്രോ വിഭാഗത്തിൽ ഇന്ത്യയുടെ അമിത് താപ്പ ഒന്നാം സ്ഥാനവും  ഇന്ത്യക്കാരായ മനിഷ് സിംഗ് റാവത്ത് രണ്ടാം സ്ഥാനവും ദാമൻ സിംഗ് മൂന്നാം സ്ഥാനവും നേടി. വനിതകളുടെ എക്സ്ട്രീം സ്ലാലോം പ്രോ വിഭാഗത്തിൽ അമേരിക്കയുടെ ഇവാ ക്രിസ്റ്റിൻസൺ ഒന്നാം സ്ഥാനവും കാനഡയുടെ ഹൈദി വാൾസ് രണ്ടാം സ്ഥാനവും ഇന്ത്യയുടെ എലിസബത്ത് റോസ് വിൻസന്റ് മൂന്നാം സ്ഥാനവും നേടി. 

ഇന്ത്യൻ എക്സ്ട്രീം സ്ലാലോം പുരുഷ വിഭാഗത്തിൽ അമിത് താപ്പയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മനിഷ് സിംഗ് റാവത്ത് രണ്ടാമതും ദാമൻ സിംഗ് മൂന്നാമതുമായി. ഇന്ത്യൻ എക്സ്ട്രീം സ്ലാലോം വനിതാ വിഭാഗത്തിൽ എലിസബത്ത് റോസ് വിൻസന്റ് ഒന്നാം സ്ഥാനവും നൈന അധികാരി രണ്ടാം സ്ഥാനവും പ്രിയങ്ക റാണ മൂന്നാം സ്ഥാനവും നേടി. 

അണ്ടർ 21 പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ മനീഷ് സിംഗ് റാവത്ത് ഒന്നാം സ്ഥാനവും അമർ സിംഗ് രണ്ടാം സ്ഥാനവും നേടി. അണ്ടർ 21 വനിതാ വിഭാഗത്തിൽ അമേരിക്കയുടെ  ഇവാ ക്രിസ്റ്റിൻസൺ ഒന്നാം സ്ഥാനവും ഇന്ത്യയുടെ പ്രിയങ്ക റാണ രണ്ടാം സ്ഥാനവും നേടി. 

പുരുഷ വിഭാഗം അമേച്വർ മത്സരത്തിൽ  ഇന്ത്യയുടെ ആദിത്യ ജോഷി ഒന്നാമതും ഇന്ത്യക്കാരായ ദ്രുവ് രാജ് ദോൾപുരിയ, ആദം മാത്യു സിബി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വനിതാ വിഭാഗം അമേച്വർ മത്സരത്തിൽ ഇന്ത്യയുടെ ഗുൻഗുൻ തിവാരി ഒന്നാം സ്ഥാനവും ഇന്ത്യക്കാരായ ബബിത ഗോസ്വാമി, കരിഷ്മ ദിവാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

date