Skip to main content

വൈദ്യുതി മുടങ്ങും

 

 കെഎസ്ഇബി ചൊവ്വ സെക്ഷൻ പരിധിയിൽ ആഗസ്റ്റ് ഏഴ് തിങ്കളാഴ്ച രാവിലെ എട്ടു മണി മുതൽ  12 മണി വരെ 
ഉറുമ്പച്ചൻകോട്ടം ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ താഴെമണ്ഡപം ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ച് മണി വരെ  ജവാൻറോഡ്,  കിഴുന്നപ്പാറ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

 കെഎസ്ഇബി ശിവപുരം സെക്ഷൻ പരിധിയിൽ  ആഗസ്റ്റ് ഏഴ് തിങ്കളാഴ് രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ മുണ്ടച്ചാൽ, വെമ്പടി മുതുകുറ്റിപ്പോയിൽ, താളിക്കാട്, മള്ളന്നൂർ, കെസി നഗർ, കുണ്ടിരിപ്പൊയിൽ, കുണ്ടേരിപ്പൊയിൽ സ്കൂൾ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

 ശ്രീകണ്ഠാപുരം സെക്ഷന് കീഴിൽ ആഗസ്റ്റ് ഏഴ് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വര മൊട്ടക്കെ പീടിക, അരിമ്പ്ര , നെല്ലിക്കുന്ന്, നെല്ലിക്കുന്ന് ആശ്രമം, എള്ളെരിഞ്ഞി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വൈദ്യുതി മുടങ്ങും.

date