Skip to main content

ജോലി ഒഴിവ്

 

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് (ശമ്പളം 32500-83800/-) നിലവിലുണ്ട്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ് (ഇളവുകള്‍ അനുവദനീയം). ബിരുദ തലത്തില്‍ ഹിന്ദി ഒരു  വിഷയമായി പഠിച്ച് ഇംഗ്ലീഷില്‍ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചു ഹിന്ദിയില്‍ ഉള്ള ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഒരു സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനത്തില്‍ ഹിന്ദി ഇംഗ്ലീഷ് ട്രാന്‍സ്രലേഷനില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, പി ജി ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍, മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകളുള്ള തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 16നു മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ്; എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം.

date