Skip to main content

പോസ്റ്റർ രചനാ മത്സരം*

 

 

ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെയും ആഭിമുഖ്യത്തിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10 ന് രാവിലെ 10 ന് കമ്പളക്കാട് പള്ളിമുക്കിലെ കാപ്പിലോ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. "നേത്രദാനം മഹാ ദാനം: കണ്ണുകൾ മണ്ണിനുള്ളതല്ല മനുഷ്യനുള്ളതാകട്ടെ" എന്നതാണ് മത്സരത്തിന്റെ പ്രമേയം. വിദ്യാർത്ഥികൾ രാവിലെ 9.30 ന് ഓറ്റോറിയത്തിൽ എത്തണം. 10 മുതൽ 12 വരെയാണ് മത്സര സമയം. മത്സരത്തിനാവശ്യമായ ചാർട്ടുകൾ സംഘാടകർ നൽകും. പോസ്റ്റർ രചനയ്ക്കാവശ്യമായ മറ്റ് സാമഗ്രികൾ കുട്ടികൾ കൊണ്ടുവരണം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ +918301825018, +919539169896 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് ആഗസ്റ്റ് 9 ന് വൈകീട്ട് 3 നകം പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണം.

date