Skip to main content

ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിച്ച് നടത്തി

ജില്ലാ ഹാന്‍ഡ്ബോള്‍ അസോസിയേഷന്‍ തരിയോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സീനിയര്‍ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിച്ച് നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണ സമിതി അംഗം എ.ഡി ജോണ്‍ അധ്യക്ഷത വഹിച്ചു. തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, മെമ്പര്‍മാരായ ചന്ദ്രന്‍ മടത്തുവയല്‍, രാധ, തരിയോട് ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്്ട്രസ് ഉഷ, ജില്ലാ ഹാന്‍ഡ്ബോള്‍ അസോസിയേഷന്‍  ജോയിന്റ് സെക്രട്ടറി ബിന്ദു, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സലീം കടവന്‍, ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് റഹീസ്, ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെന്‍സി ജോണ്‍, ജില്ലാ സീനിയര്‍ ഹാന്‍ഡ്ബോള്‍ താരം സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ആഗസ്റ്റ് 12,13,14 തീയതികളില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള പുരുഷ, വനിത ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ തെരഞ്ഞെടുത്തു.

date