Skip to main content

സുരക്ഷ 2023; ധനസഹായം വിതരണം ചെയ്തു

ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, നബാര്‍ഡ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെ പാടിച്ചിറ സ്വദേശി രാജേഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കി. കേരള ഗ്രാമീണ ബാങ്കില്‍ ചേര്‍ന്ന സുരക്ഷാ പദ്ധതിയിലൂടെ മരണാനന്തരം രാജേഷിന്റെ കുടുംബത്തിന് അര്‍ഹമായ രണ്ട് ലക്ഷം രൂപ അനുവദിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ കേരള ഗ്രാമീണ ബാങ്ക് വയനാട് റീജിയണല്‍ മാനേജര്‍ ടി.വി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ധനസഹായം കൈമാറി. ചടങ്ങില്‍ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍, പഞ്ചായത്തിലെ മെമ്പര്‍മാര്‍, പാടിച്ചിറ, മുള്ളന്‍കൊല്ലി കേരള ഗ്രാമീണ ബാങ്ക് ശാഖ മാനേജര്‍മാര്‍, സാമ്പത്തിക സാക്ഷരതാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date