Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച മൂന്നിന്

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ ടര്‍ണര്‍ ട്രേഡിലും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ഓഗസ്റ്റ് മൂന്നിന് കൂടിക്കാഴ്ച നടത്തുന്നു. ടര്‍ണര്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള ഓപ്പണ്‍ വിഭാഗക്കാര്‍ക്കാണ് അവസരം. എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ എം.ബി.എ/ ബി.ബി.എ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യേളജി/സോഷ്യല്‍ വെല്‍ഫെയര്‍ എക്കണോമിക്‌സിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബിരുദം, ഡിപ്ലോമ, ഡി.ജി.ടി സ്ഥാപനത്തില്‍നിന്നുള്ള രണ്ട് പ്രവര്‍ത്തി പരിചയവും കൂടാതെ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിലുള്ള പ്രാവീണ്യം/പ്ലസ് ടു/ഡിപ്ലോമ നിലവാരത്തിലുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ള ഓപ്പണ്‍ വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 11 ന് മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 

date