Skip to main content

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭ പുരസ്‌കാരം 2022: അപേക്ഷ 10 വരെ

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നല്‍കുന്ന സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭ പുരസ്‌കാരം 2022 നോമിനേഷനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അപേക്ഷയും ഓഗസ്റ്റ് പത്തിന് വൈകിട്ട് അഞ്ച് വരെ നല്‍കാം. വ്യക്തിഗത പുരസ്‌കാരത്തിന് 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങളെ നോമിനേറ്റ് ചെയ്യാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം(പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം) കല, സാഹിത്യം, കായികം (വനിത, പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്ന് മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 10 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സ്വയം അപേക്ഷ നല്‍കേണ്ടതില്ല. ഏതൊരാള്‍ക്കും മറ്റൊരു വ്യക്തിയെ നാമം നിര്‍ദ്ദേശം ചെയ്യാം. അതത് മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ജേതാക്കളെ തെരഞ്ഞെടുക്കും. 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും അടങ്ങുന്നതാണ് അവാര്‍ഡ്.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം തുടങ്ങിയ വിവിധ വിഭാഗം ക്ലബ്ബുകളില്‍നിന്ന് മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാം. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബുകള്‍ക്ക് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നല്‍കും. ഓരോ വിഭാഗത്തിനും ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിന് പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും ലഭിക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും ജില്ലാ യുവജന കേന്ദ്രങ്ങളിലും www.ksywb.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0471 2733139, 2733602, 2733777.

date